Wednesday, 2 July 2025

സെല്‍ഫി ഉള്‍പ്പടെ നാല് ക്യാമറകളും 50 എംപി, നത്തിംഗ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

SHARE



യുകെ ബ്രാൻഡ് നത്തിംഗ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിലാണ് നത്തിംഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാം + 256 ജിബി, 16 ജിബി റാം + 512 ജിബി എന്നിവയാണ് വേരിയിന്‍റുകൾ. ആരംഭ വില 79,999 രൂപയാണ്. ഉയർന്ന വേരിയന്‍റിന് 89,999 രൂപയാകും. സ്‌നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് മറ്റ് ഫ്ലാഗ്‌ഷിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂനതയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സെല്‍ഫിയിലും ട്രിപ്പിള്‍ റീയര്‍ ക്യാമറയിലും ഉള്‍പ്പടെ 50 എംപി സെന്‍സറുകളാണ് നത്തിംഗ് ഫോണ്‍ 3-യുടെ പ്രധാന സവിശേഷത. 5,500 എംഎഎച്ച് ബാറ്ററിയാണ് നത്തിംഗ് ഫോണ്‍ 3-യ്ക്കുള്ളത്. 

നത്തിംഗ് ഫോൺ 3-യിൽ 6.67 ഇഞ്ച് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഫോണിന്‍റെ ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് നൽകിയിട്ടുണ്ട്. 4,500 നിറ്റ്സ് വരെ പീക്ക് തെളിച്ചവും ഹെര്‍ട്സ് ഉയർന്ന റിഫ്രഷ് റേറ്റും ലഭിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറാണ് ഫോൺ 3-യിലുള്ളത്. മറ്റ് ഫ്ലാഗ്‌ഷിപ്പുകള്‍ എലൈറ്റ് ചിപ്പിനെ ആശ്രയിക്കുമ്പോഴാണ് നത്തിംഗ് ഈ ചിപ്പിലേക്ക് ചുരുങ്ങിയിരിക്കുന്നത്. 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഇതിൽ ലഭിക്കും. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. കമ്പനി അഞ്ച് വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിനൊപ്പം വാഗ്ദാനം ചെയ്യുന്നു.
 



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user