ബാഗ്ദാദ്: ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തിൽനിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐഎൻഎ റിപ്പോർട്ട് ചെയ്തു. കെട്ടിട ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ഗവർണറെ ഉദ്ധരിച്ച് ഐഎൻഎ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക