പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയില്‍ മൊബൈല്‍ കവറേജ് ലഭിക്കുന്നില്ല എന്ന പ്രദേശവാസികളുടെ പരാതി. കോന്നിയിലെ കൊക്കാത്തോട്, കല്ലേലി തുടങ്ങിയ മേഖലയിലാണ് മൊബൈല്‍ ഫോണുകള്‍ക്ക് സിഗ്‌നല്‍ ലഭിക്കാത്തത്. വന്യജീവി ആക്രമണം രൂക്ഷമായ മേഖലയില്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമാകുന്നത് നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
നിങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന ആള്‍ പരിധിക്ക് പുറത്താണെന്ന് എന്ന സന്ദേശം കേട്ട് മടുത്തിരിക്കുകയാണ് മലയോര നിവാസികള്‍. വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശത്ത് സുഗമമായി ആശയവിനിമയം നടത്താനുള്ള മാര്‍ഗ്ഗമാണ് അധികൃതരുടെ അനാസ്ഥയില്‍ തകരാറിലായത്. ബിഎസ്എന്‍എല്‍ ഉപയോക്താക്കളാണ് ഇവിടെ ഏറെയും ഉള്ളത്. മഴക്കാലമായതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവിടുത്തുകാര്‍.
ആശുപത്രി ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള മാര്‍ഗമാണ് തടസ്സപ്പെട്ടിരിക്കുന്നത്. പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക