മഞ്ചേരി: ജനറൽ ആശുപത്രി താനൂരിലേക്ക് പറിച്ചു നടാനുള്ള ആ രോഗ്യ വകുപ്പിൻ്റെ നീക്കം അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ റസ്‌റ്റാറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) മഞ്ചേരി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
ജനകീയ പങ്കാളിത്തത്തോടെ രാജ്യത്തിന് തന്നെ മാതൃകയായ തരത്തിൽ ഉയർത്തിയെടുത്ത ജനകീയ ആശുപത്രി മറ്റൊരിടത്തേക്ക് മാറ്റി സ്‌ഥാപിച്ച് പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കാനുള്ള നീക്കം അംഗീകരിക്കില്ല. തീരുമാനവുമായി മുന്നോട്ടു പോകുന്ന പക്ഷം ശക്തമായ സമരത്തിന് സംഘടന മുന്നോട്ടു വരുമെന്നും യോ ഗം മുന്നറിയിപ്പ് നൽകി. ജില്ല സെക്രട്ടറി കെ.ടി. രഘു ഉദ്ഘാടനം ചെയ്തു. ഇ.കെ. ചെറി അധ്യക്ഷത വഹിച്ചു. ബാബു കാരാശ്ശേരി, എ. പ്രദീപ് കുമാർ, ബാപ്പുട്ടി മദീന, സമദ് ഫസ്‌ന, സി.കെ. സുരേ ഷ്, ബഷീർ വരിക്കോടൻ പ്രസംഗിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക