തിരുവനന്തപുരം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വീണ്ടും പോസ്റ്റ്‌മോര്‍ നടത്തിയ ശേഷമാകും സംസ്കാരം നടത്തുക. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്താൻ തീരിമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിമാനത്താവളത്തിൽ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
രണ്ടാഴ്ച മുമ്പാണ് വിപഞ്ചിക ഷാർജയിൽ ജീവനൊടുക്കിയത് ചെയ്തത്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് യുഎഇ സമയം 5.45നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നാട്ടിലേക്ക് എത്തിച്ചത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെ എല്ലാ നടപടികളും പൂർത്തിയായിരുന്നു. ഷാർജയിലെ ഫോറൻസിക് ലാബിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് എംബാമിങ് നടപടികൾ പൂർത്തീകരിച്ചത്.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബൽ അലി ശ്മശാനത്തിൽ ഹിന്ദു മതാചാരപ്രകാരം സംസ്കരിച്ചിരുന്നു. ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കുകയായിരുന്നു. ഭർതൃ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക