കിയ കാരൻസ് ക്ലാവിസ് ഇവി 2025 ജൂലൈ 15 ന് പുറത്തിറങ്ങും. ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി അതിന്റെ ബാഹ്യ രൂപകൽപ്പനയും ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തുന്ന ഒരു വീഡിയോ കമ്പനി പുറത്തിറക്കി. അതോടൊപ്പം വാഹനത്തിന്‍റെ റേഞ്ച് ഫിഗറും എടുത്തുകാണിക്കുന്നു. ഒറ്റ ചാർജിൽ 490 കിലോമീറ്റർ മികച്ച റേഞ്ച് കാരെൻസ് ഇവി വാഗ്ദാനം ചെയ്യുന്നുവെന്ന് കിയ അവകാശപ്പെടുന്നു. എങ്കിലും കമ്പനി ഇതുവരെ അതിന്റെ ബാറ്ററി ശേഷി, പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ വെളിപ്പെടുത്തിയിട്ടില്ല.
42kWh, 51.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമായ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കുമായി ഇലക്ട്രിക് കിയ കാരൻസ് ക്ലാവിസ് അതിന്റെ പവർട്രെയിനുകൾ പങ്കിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 42kWh ബാറ്ററി 390 കിലോമീറ്റർ ARAI റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം 51kWh ബാറ്ററി 473 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് പതിപ്പ് പൂർണ്ണമായി ചാർജ് ചെയ്താൽ 490 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഔദ്യോഗിക വീഡിയോയിൽ ഡാഷ്‌ബോർഡിലുടനീളം ഉള്ള ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണം, ഒരു പുതിയ ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, ചില നിയന്ത്രണങ്ങളുള്ള ഒരു പുതിയ വയർലെസ് ചാർജിംഗ് പാഡ് എന്നിവ കാണാം. ഗിയർ ലിവർ ഒരു സ്റ്റോറേജ് സ്‌പെയ്‌സ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. ഈ ഇലക്ട്രിക് ഫാമിലി ഇവിയിൽ 7 സീറ്റ് കോൺഫിഗറേഷനും ലൈറ്റ് ഷേഡ് ക്യാബിൻ തീമും ഉണ്ടായിരിക്കും.
കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ മുൻവശത്ത് ഒരു ക്ലോസ്ഡ്-ഓഫ് ഫ്രണ്ട്, നോസിൽ ഒരു ചാർജിംഗ് സോക്കറ്റ് എന്നിവ പുതിയ സിൽവർ ഗാർണിഷ് ചാർജിംഗ് ഫ്ലാപ്പ് കൊണ്ട് മൂടിയിരിക്കുന്നു. പരിഷ്കരിച്ച ഫ്രണ്ട് ബമ്പറും പുതിയ ഐസ്-ക്യൂബ്ഡ് എൽഇഡി ഫോഗ് ലാമ്പുകളും ഇതിനെ ICE-പവർ ചെയ്യുന്ന കാരെൻസ് ക്ലാവിസിൽ നിന്ന് കൂടുതൽ വ്യത്യസ്തമാക്കുന്നു. സ്റ്റാൻഡേർഡ് അലോയികളിൽ നിന്ന് വ്യത്യസ്‍തമായി, ഇവിയിൽ പുതിയ ഡ്യുവൽ-ടോൺ എയറോ-ഒപ്റ്റിമൈസ് ചെയ്‍ത അലോയി വീലുകളും ലഭിക്കുന്നു.
12.3 ഇഞ്ച് വലുപ്പമുള്ള ഡ്യുവൽ സ്‌ക്രീനുകൾ (ഒന്ന് ഇൻഫോടെയ്ൻമെന്റിനും മറ്റൊന്ന് ഇൻസ്ട്രുമെന്റേഷനും), പനോരമിക് സൺറൂഫ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 4-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും കാറിൽ ലഭ്യമാണ്. ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ, ക്ലിയർ വൈറ്റ്, ഇംപീരിയൽ ബ്ലൂ, പ്യൂറ്റർ ഒലിവ്, ഐവറി സിൽവർ ഗ്ലോസ്, സ്പാർക്ലിംഗ് സിൽവർ എന്നിങ്ങനെ 8 മോണോടോൺ കളർ ഓപ്ഷനുകളോടെയാണ് കാരൻസ് ക്ലാവിസ് പുറത്തിറക്കിയിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക