കുവൈത്ത് സിറ്റി: മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ കുവൈത്ത് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 103 രാജ്യങ്ങളെ ഉൾപ്പെടുത്തി മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന് ഈ നേട്ടം ലഭിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 37.86 Mbps ഉയർന്ന് മൊബൈൽ ഡൗൺലോഡ് വേഗം ഇപ്പോൾ 92.82 Mbps ആയി.
യുഎഇയുടെ 350.89 Mbps വേഗത്തിനും ഖത്തറിന്റെ വേഗത്തിനും പിന്നാലെ കുവൈത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സ്ഥിരതയുള്ളതുമായ സേവനം ലഭ്യമാവുന്നതാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുന്നത്.
അതേസമയം, ഫിക്സഡ് ബ്രോഡ്ബാൻഡ് ഹോം നെറ്റ്‌വർക്ക് സേവനങ്ങളിൽ കുവൈത്ത് മുൻതൂക്കം കണ്ടെത്തി. 153 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ കഴിഞ്ഞ തവണത്തേക്കാൾ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈത്ത് ഇപ്പോൾ 21-ാം സ്ഥാനത്താണ്. ഹോം ഇന്റർനെറ്റിന്റെ ശരാശരി ഡൗൺലോഡ് വേഗം 215.81 Mbps ആയും പ്രതികരണ സമയം 14 മില്ലിസെക്കൻഡായും ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മികച്ച ഗെയിമിംഗ് അനുഭവം, ലൈവ് സ്ട്രീമിംഗ്, മറ്റു ഹോം ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് ഇത് ഏറെ സഹായകരമാണെന്നും വിലയിരുത്തലിൽ പറയുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക