Thursday, 17 July 2025

ആലുവയിൽ ദേശീയപാതയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് പാഞ്ഞു കയറി; അപകടം, ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ

SHARE

 
കൊച്ചി: ആലുവയിൽ ദേശീയപാതയിൽ കരിയാട് സിഗ്നലിന് സമീപം നിയന്ത്രണംവിട്ട ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം. റോഡരികിലെ ചായക്കടയിലേക്കാണ് ബസ് പാഞ്ഞു കയറിയത്. കടയിൽ ആളുണ്ടായിരുന്നുവെങ്കിലും അപകടം ഒഴിവായി. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

എറണാകുളം ഭാഗത്തേക്ക് പോയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. മുന്നിലൂടെ പോയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പൊലീസ് എത്തി വാഹനം മാറ്റുകയായിരുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user