Sunday, 27 July 2025

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു

SHARE
 




കനത്ത മഴയിൽ മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പഴയ ഗവ.കോളജിനു സമീപത്തുവച്ച് ശനിയാഴ്ച രാത്രി 10നാണ് അപകടം നടന്നത്. മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേശൻ (58) ആണ് മരിച്ചത്.
ദേവികുളത്തു നിന്നു മൂന്നാറിലേക്ക് വരകയായിരുന്ന ലോറിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായരുന്നു. അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ ആൾക്കാർ വാഹനത്തിന്റെ വെളിച്ചം കണ്ട് നടത്തിയ പരിശോധനയിലാണ് റോഡിന്റെ വശങ്ങളിൽ താഴേക്ക് പതിച്ച നിലയൽ ലോറി കണ്ടെത്തിയത്.

ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഗണേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിയിലുണ്ടായിരുന്ന മുരുകൻ എന്നയാളെ രക്ഷപെടുത്തി. 2018-ലെ പ്രളയത്തിലും ഇതേ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user