കൊച്ചി: ചോദ്യപേപ്പർ ചോർച്ച കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. സ്വകാര്യ സ്കൂളിലെ പ്യൂണും അഞ്ചാം പ്രതിയുമായ സൈനുൽ ആബിദീൻ കറുമ്പിലിന്റെ മുൻകൂർ ജാമ്യ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച സാധ്യത ചോദ്യപേപ്പറും യഥാർത്ഥ പരീക്ഷയ്ക്ക് വന്ന ചോദ്യപേപ്പറും ഏറെ സാമ്യമുള്ളതിനാൽ ഇക്കാര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ആരോപണം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി, ജാമ്യം നൽകുന്നത് പൊതുവിദ്യാഭ്യാസ മേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും നിരീക്ഷിച്ചു. അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളിയ കോടതി, ചോദ്യപ്പേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ രാപ്പകൽ ഭേദമന്യേ പരീക്ഷയ്ക്ക് തയ്യാറെടുത്ത വിദ്യാർഥികളെ ചതിക്കുന്നതാണ് ഇതെന്നും വിലയിരുത്തി. പരീക്ഷയുടെ വിശുദ്ധി നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക