കോഴിക്കോട്: മാഹി കനാലില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂര്‍ സ്വദേശിനി താഴെമലയില്‍ ഓമന(65)യാണ് മരിച്ചത്. തോടന്നൂര്‍ കവുന്തന്‍ നടപ്പാലത്തിനടുത്ത് ഇന്നലെ വൈകീട്ടോടെ കനാല്‍ നവീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന് വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തലയില്‍ വെള്ള തോര്‍ത്ത് ചുറ്റിയിരുന്നു. ഇടത് കൈയ്യില്‍ കറുപ്പും കാവിയും ചരട് കെട്ടിയിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണ കാരണം വ്യക്തമല്ല.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക