ബുധനാഴ്ച വൈകുന്നേരം ഹോട്ടലിൽ എത്തിയ ആക്രമികൾ മൂന്നുപേർക്ക് രണ്ട് ചായ ആവശ്യപ്പെടുകയും തുടർന്ന് കടയുടമയുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. അതിനുശേഷം കട വിട്ട യുവാക്കൾ അല്പസമയത്തിനുശേഷം പത്തുപന്ത്രണ്ട് പേരുമായി ചേർന്നുവന്ന് കടയുടമയെയും തൊഴിലാളികളെയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗ്ലാസ് കൊണ്ട് തലക്കടിയേറ്റ് കടയുടമ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തലയിൽ 21 സ്റ്റിച്ചുകൾ ഉണ്ട്. പന്തളം കോഴഞ്ചേരി റൂട്ടിൽ ഉള്ള യുവാക്കളാണ് ആക്രമണത്ത് പിന്നിലെന്ന് കടഉടമ പറഞ്ഞു. പ്രത്യേക കാരണമില്ലാതെ ആക്രമണത്തിന് മുതിർന്ന യുവാക്കൾ ലഹരി ഉപയോഗത്തിലാണ് എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.