Wednesday, 30 July 2025

ലാഭം മുഴുവന്‍ ഒരു കൂട്ടര്‍ക്ക്; ഹോട്ടലുകളില്‍ നിന്ന് 'ബിരിയാണികള്‍ അപ്രത്യക്ഷമാകുന്നു'

SHARE

 
വടക്കഞ്ചേരി: കച്ചവടക്കാര്‍ അകാരണമായി ഇറച്ചി വില വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടന്‍, ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകള്‍. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില കിലോയ്ക്ക് 900 രൂപയില്‍ നിന്ന് 1000 കടന്നു. ബീഫ് 400 ല്‍ നിന്ന് 460 ലെത്തി. കോഴി വിലയാകട്ടെ 120-130 എന്ന നിലയിലാണ്. കേരളത്തില്‍ ആട് വളര്‍ത്തല്‍ കുറഞ്ഞതോടെ ഉത്തരേന്ത്യയില്‍ നിന്നാണ് ഇറച്ചിക്കായി ആടുകളെ കൊണ്ടുവരുന്നത്. കോഴി തൂക്കും പോലെ കിലോക്ക് 350 രൂപ വെച്ചാണ് ജീവനോടെ ആടുകളെ തൂക്കുന്നത്.

മൂന്നിരട്ടി വിലയ്ക്ക് വിറ്റ് കച്ചവടക്കാര്‍ വന്‍ ലാഭം കൊയ്യുകയാണെന്നാണ് പരാതി. തോല്‍ പൊളിച്ച് ഇറച്ചിയാക്കുമ്പോള്‍ മട്ടന്റെ വില ആയിരത്തിലേക്ക് എത്തും. കരള്‍, കുടല്‍, തലച്ചോര്‍, ആട്ടിന്‍ തോല്‍ എന്നിവയ്ക്കും നല്ല ഡിമാന്‍ഡാണ്. ഈ വര്‍ഷമാണ് ആട്ടിറച്ചി വില 1000 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ത്തിയത്. ഒരു വര്‍ഷത്തിനുള്ളിലാണ് ബീഫ് വില 380ല്‍ നിന്ന് 460 വരെ ഉയര്‍ത്തിയത്. പല കച്ചവടക്കാരും പല വിലയാണ് ഈടാക്കുന്നത്. വില നിയന്ത്രിക്കാനോ ഏകീകരിക്കാനോ ഇടപെടല്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല.

ഇറച്ചിക്ക് തീവിലയെങ്കിലും വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വില വര്‍ദ്ധിപ്പിച്ചാല്‍ അത് കച്ചവടത്തെ ബാധിക്കും. ഭൂരിഭാഗം ഹോട്ടലുകളും ചിക്കന്‍ ബിരിയാണിയിലേക്ക് മാറി. വെളിച്ചെണ്ണ വിലയിലെ കുതിപ്പും ഹോട്ടലുകള്‍ക്ക് ഇരുട്ടടിയായി. മാംസ വിപണനരംഗത്ത് നിലവില്‍ കോഴിവില മാത്രമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ആട്, പോത്തിറച്ചി വിലയില്‍ ഏകീകരണമില്ല. ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.