കൊച്ചി: മോർഫ് ചെയ്ത നഗ്ന ഫോട്ടോ പ്രചരിപ്പിച്ച ഫുട്ബോൾ താരം അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി കെ.കെ. ഹോബിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു നോര്‍ത്ത് ഫുട്ബോള്‍ ക്ലബിലെ കളിക്കാരനാണ് പിടിയിലായ ഹോബിന്‍. മുൻ കാമുകിയുടെ ചിത്രങ്ങളാണ് ഹോബിന്‍ മോര്‍ഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളാക്കി പങ്കുവെച്ചത്. ഏപ്രില്‍ പതിനൊന്നിന് യുവതി കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
സൈബര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഹോബിന്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചത്. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഹോബിന്‍ സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക