Friday, 4 July 2025

നിത്യോപയോഗ സാധനവില കുതിച്ചുയരുന്നു പ്രതിസന്ധിയിൽ വെന്ത് ഹോട്ടലുടമകൾ...

SHARE



പത്തു വർഷത്തിനുള്ളിൽ നിത്യോപയോഗ സാധനവില ഇരട്ടിയിലേറെ വർദ്ധിച്ചതിന് ആനുപാതികമാ യി ഹോട്ടൽ ഭക്ഷണവില വർദ്ധിപ്പിച്ചിട്ടില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. സർക്കാരിന്റെ ഭാഗത്തു നിന്ന് പലതരത്തി ലുള്ള പീഡനം സഹിച്ചാണ് മിക്ക ഹോട്ടലുകളും നടത്തുന്നത്. തട്ടുകടയിലെ വില വർദ്ധനവ് കാണുന്നില്ല. ഹോട്ടൽ ഉടമകളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നേതാക്കൾ പറഞ്ഞു. പത്തുവർഷം മുൻപ് ഒരുകിലോ മൈദാമാ വിന് 28 രൂപയായിരുന്നുവെങ്കിൽ ഇന്ന് 48 ആയി. പാലിന അര ലിറ്ററിന് 28/30 ആയി. വെളി ച്ചെണ്ണ കിലോയ്ക്ക് 120ൽ നിന്ന് 430 ലെത്തി. തേങ്ങ വില 85 കടന്നു. ഉഴുന്ന് 60ൽ നിന്ന് 130 ആയി. ചിക്കൻ 160 വരെ ഉയർന്നു. എന്നിട്ടും മിക്ക ഹോട്ടലുകളും വില ഉയർത്തിയിട്ടില്ല. പത്തു വർഷം മുമ്പ് പത്തു രൂപയ്ക്ക് വിറ്റിരുന്ന പൊറോട്ടയ്ക്ക് 12 രൂപയേ ഈടാക്കുന്നുള്ളൂ. ഗ്യാസിന് 2022ൽ 950 രൂപയായിരുന്നത് ഇന്ന് 1800 രൂ പയായി



 





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user