തിരുവനന്തപുരം: മദ്യലഹരിയിലെത്തി ചുറ്റിക കൊണ്ട് ഭാര്യയുടെ കാലൊടിച്ച ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം വിഴിഞ്ഞത്താണ് കേസിനാസ്പദമായ സംഭവം. രാജേഷ് തമ്പി(41) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭാര്യ വനിതാ കമ്മീഷനില്‍ രാജേഷിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈര്യാഗത്തിലാണ് രാജേഷ് ഭാര്യയെ ആക്രമിച്ചത്. ആക്രമണത്തില്‍ ഭാര്യയ്ക്ക് സാരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. വലത് കാലിന് മൂന്ന് പൊട്ടലുളളതായും പൊലീസ് പറയുന്നു.
ആക്രമണ വിവരം പുറത്ത് പറയരുതെന്ന് രാജേഷ് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണിയെ മറിക്കടന്ന് ഭാര്യ തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. വിവരം അറിഞ്ഞയുടന്‍ പൊലീസ് രാജേഷിന്റെ വീട്ടിലെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക