തിരുവനന്തപുരം: ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കാറുണ്ട്. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലായ ഓറഞ്ച് പൂച്ചയുടെ വീഡിയോ അങ്ങനെയല്ല. ക്രൂരതയും അക്രമ സ്വഭാവവുമാണ് ഓറഞ്ച് പൂച്ചയുടെ മുഖമുദ്രയെന്നും സൂക്ഷിക്കണമെന്നും പൊലീസ് സോഷ്യൽ മീഡിയയിലുടെ വ്യക്തമാക്കി.
സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. ഇവ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങുമാണ്.
ക്ലാസിലെ ഒരു കുട്ടി ദിവസവും മറ്റുള്ളവരെ പേനയ്ക്ക് കുത്തുന്നത് ശ്രദ്ധയിൽ പെട്ടു. മറ്റുള്ളവർ കരയും വരെ അത് തുടരും. വഴക്കുപറഞ്ഞാലും കൂസലില്ല. രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി നിരന്തരം ഇത്തരം വീഡിയോകൾ കാണാറുണ്ടെന്ന് അറിഞ്ഞത്.
ഇത്തരം വിഡിയോകൾ ചെറുപ്പത്തിൽ തന്നെ അനുകരണചിന്ത വളർത്തുവാനും മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായ പ്രതികരണങ്ങളിലേക്കും മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്ന നാർസിസിസ്റ്റിക്ക് സ്വഭാവമുള്ളവരായും മാറ്റും.
കുട്ടികൾ എന്ത് കാണുന്നു എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുകയും ആപ്പുകളിൽ പാരന്റൽ കൺട്രോൺ ഫീച്ചറിടുകയും കുട്ടികളിലെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾ പോലും രക്ഷിതാക്കൾ അദ്ധ്യാപകരെ അറിയിക്കുകയും വേണമെന്നും കുറിപ്പിൽ പറയുന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക