കെ എച്ച് ആർ എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓഫീസ് മന്ദിരത്തിൻറെ (KHRA. ഭവൻ,) ശിലാസ്ഥാപനം, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ നിർവ്വഹിക്കുന്നു.
കോഴിക്കോട് കെ.എച്ച്.ആർ.എ. ഭവൻ
ശിലാസ്ഥാപനം
കോഴിക്കോട്: കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓഫീസ് മന്ദിരത്തിൻറെ കെ.എച്.ആർ.എ. ഭവൻ, ശിലാസ്ഥാപനം, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ നിർവ്വഹിച്ചു.
കോഴിക്കോട് മലയാള മനോരമ ഓഫീസിന് എത്തിവശത്തായാണ് ഓഫീസ്. സംസ്ഥാന പ്രസിഡന്റ് ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജുലാൽ .സി, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സുഗുണൻ, മറ്റു സംസ്ഥാന ജില്ലാ നേതാക്കളും യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
തുടർന്ന് കോഴിക്കോട് ഡി.സി.സി. ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജുലാൽ .സി, സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ സുഗുണൻ, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി നായർ, ഷിനാജ് റഹ്‌മാൻ, മുഹമ്മദ് ഗസാലി, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ. അച്ചുതൻ, കാസർകോട് ജില്ലാ സെക്രട്ടറി ബിജു തോമസ്, ജില്ലാ രക്ഷാധികാരി നസീർ ഗസാനിയ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഹുമയൂൺ കബീർ എന്നിവർ ആശംസകലർപ്പിച്ച് സംസാരിച്ചു.
ബിൽഡിംഗ് കമ്മിറ്റി കൺവീനർ മുഹമ്മദ് അബ്ദുൽ ഹഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി യൂ എസ്സ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞ പരിപായിൽ ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട് അധ്യക്ഷനായിരുന്നു. ട്രെഷറർ ബഷീർ ചിക്കീസ് നന്ദി പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
കെ എച്ച് ആർ എ ഭവൻ കോഴിക്കോട്
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക