Sunday, 20 July 2025

അപ്രീലിയ SR 125 പുതിയ സ്‌കൂട്ടർ ഇന്ത്യയിൽ

SHARE

 

അപ്രീലിയ തങ്ങളുടെ പുതിയ SR 125 സ്‍കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കി. നേരത്തെ, കമ്പനി അടുത്തിടെ അപ്രീലിയ SR 175 അവതരിപ്പിച്ചിരുന്നു. ഫ്ലാഗ്ഷിപ്പ് മോഡലിൽ മാത്രമുണ്ടായിരുന്ന നിരവധി സ്‍മാർട്ട് സവിശേഷതകൾ പുതിയ അപ്രീലിയ SR 125-ൽ ലഭിക്കും. 1.20 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് കമ്പനി പുതിയ അപ്രീലിയ SR 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഈ സ്‍കൂട്ടറിന്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

സ്‍കൂട്ടറിലെ ഏറ്റവും വലിയ മാറ്റം ഒരു ടിഎഫ്‍ടി ഡിസ്പ്ലേ ആണ്. അത് ഇപ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ വരുന്നു. RS 457, ട്യൂണോ 457 പോലുള്ള സ്പോർട്‍സ് ബൈക്കുകളിൽ നിങ്ങൾ മുമ്പ് ഉപയോഗിച്ചിരുന്ന സ്‌ക്രീനാണിത്. കറുപ്പ്-ചുവപ്പ്, വെള്ള-ചുവപ്പ്, ചുവപ്പ്-കറുപ്പ്, വെള്ളി എന്നീ നാല് നിറങ്ങളിൽ സ്‍കൂട്ടർ ഇപ്പോൾ ലഭ്യമാണ്. 14 ഇഞ്ച് വീലുകളുള്ള ഇതിന്റെ രണ്ട് വീലുകളും 120-സെക്ഷൻ ടയറുകളുമാണ് സ്‍കൂട്ടറിന് ഒരു സ്‌പോർട്ടി ലുക്ക് നൽകുന്നത്.

പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, പഴയ 125 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഇതിലുള്ളത്. അതിന്റെ പ്രകടനം ഇപ്പോൾ അൽപ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. പരമാവധി 10.6 ബിഎച്ച്പി പവറും 10.4 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ഇതിന് ഇപ്പോൾ കഴിയും. ഇതോടൊപ്പം, ഒബിഡി-2ബി മാനദണ്ഡങ്ങൾക്കനുസൃതമായി എഞ്ചിൻ ഇപ്പോൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, അതായത് പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും ഈ സ്‍കൂട്ടർ ഇപ്പോൾ മികച്ചതായി മാറിയിരിക്കുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user