Sunday, 10 August 2025

ഫുൾ ചാ‍ർജ്ജിൽ 100 കിലോമീറ്റ‍ർ, രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറങ്ങി

SHARE

 
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്‍ട്രിക് സ്‍കൂട്ടറായ നൈറ്റ്+ പുറത്തിറക്കി. വിലക്കുറവ് മാത്രമല്ല, ഇതുവരെ മിഡ് അല്ലെങ്കിൽ ഹൈ-റേഞ്ച് സ്‍കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സ്‍മാർട്ട് സവിശേഷതകളും ഈ സ്‍കൂട്ടറിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ ബജറ്റിൽ മികച്ച പ്രകടനം ആഗ്രഹിക്കുന്ന റൈഡർമാരെ മനസിൽവച്ചാണ് നൈറ്റ്+ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 59,990 രൂപയായി നിലനിർത്തിയിരിക്കുന്നു.


ഹിൽ ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, നീക്കം ചെയ്യാവുന്ന ബാറ്ററി തുടങ്ങിയ സ്‍മാർട്ട് സവിശേഷതകൾ ജെല്ലോ ഇലക്ട്രിക് നൈറ്റ് + ൽ നൽകിയിട്ടുണ്ട്. ദൈനംദിന റൈഡിംഗും നഗര സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ സവിശേഷതകളെല്ലാം നൽകിയിരിക്കുന്നത്. ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഡ്യുവൽ-ടോൺ ഫിനിഷ് എന്നിവയുൾപ്പെടെ 6 ആകർഷകമായ കളർ ഓപ്ഷനുകളിലാണ് സ്‍കൂട്ടർ പുറത്തിറക്കിയിരിക്കുന്നതെന്നും കമ്പനി പറയുന്നു.

പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ സ്‍കൂട്ടറിന് 1.8kWh പോർട്ടബിൾ എൽഎഫ്‍പി ബാറ്ററി ലഭിക്കുന്നു. ഇത് 100 കിലോമീറ്റർ യഥാർത്ഥ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 55 കിലോമീറ്ററാണ്. 2025 ഓഗസ്റ്റ് 20 മുതൽ സ്‍കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. രാജ്യത്തുടനീളമുള്ള സെലോ ഡീലർഷിപ്പുകളിൽ ഇതിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.