കരിങ്കുന്നം (ഇടുക്കി): കോവിഡിനുശേഷം യാത്രക്കാർ കുറഞ്ഞു. നിക്ഷേപിച്ച തുക തിരികെ നൽകാതെ സഹകരണബാങ്കും ചതിച്ചു. സഹകരണമില്ലാതെ സഹികെട്ട ‘ജനകീയൻ’ ഓട്ടം നിർത്തി. പതിനേഴുവർഷം ഓടിയ ബസാണിത്. കരിങ്കുന്നം-നീലൂർ റൂട്ടിലെ ഏക ബസായിരുന്നു ജനകീയൻ. ഒരുഗ്രാമം ഒത്തുചേർന്ന് വാങ്ങി ഓടിച്ച ബസ്. മറ്റത്തിപ്പാറ ഗ്രാമത്തിലെ 76 പേർ ചേർന്ന് വാങ്ങിയ ജനകീയൻ ഓട്ടം നിർത്തുമ്പോൾ വലയുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിഗ്രാമമാണ് മറ്റത്തിപ്പാറ.
ഒന്നരപ്പതിറ്റാണ്ട് മുൻപ് അവിടെ ഇപ്പോഴുള്ള വികസനം പോലുമില്ല. വിവിധ ആവശ്യങ്ങൾക്ക് തൊടുപുഴയിലോ, കരിങ്കുന്നത്തോ നീലൂരിലോ പോകണമായിരുന്നു. ഇതിനിടെ തൊടുപുഴയിൽനിന്ന് ഒരു കെഎസ്ആർടിസി സർവീസ് തുടങ്ങി. ആശ്വാസം അധികം നീണ്ടില്ല. അത് നിന്നു.
ഒടുവിൽ മറ്റത്തിപ്പാറ ഹോളി ക്രോസ് പള്ളി അങ്കണത്തിൽ നാട്ടുകാർ ഒത്തുകൂടി. സ്വന്തമായി ഒരുബസ് വാങ്ങാൻ തീരുമാനിച്ചു. അതിനായി ജനകീയബസ് ഐക്യവേദി രൂപവത്കരിച്ചു. നാട്ടുകാരായ 76 പേർ 10,000 രൂപ വീതം നൽകി ഒരു സെക്കൻഡ് ഹാൻഡ് ബസ് വാങ്ങി. ജനങ്ങളുടെ വണ്ടിക്ക് ജനകീയൻ എന്ന് പേരുമിട്ടു. 2008 മാർച്ച് 17-ന് ബസ് കരിങ്കുന്നത്തുനിന്ന് നീലൂരിലേക്ക് ഓടിത്തുടങ്ങി.
പിന്നീട് നാലുപേർ ഷെയർ തിരികെ വാങ്ങി. 72 പേരുടെ ഷെയറിൽ ബസ് സർവീസ് തുടർന്നു. നല്ല ലാഭത്തിൽ ഓടി. മൂന്നാംവർഷം പുതിയവണ്ടി വാങ്ങി. നിശ്ചിതകാലയളവിൽ പഴയവണ്ടി വിറ്റ് പുതിയ ബസ് വാങ്ങിച്ചുകൊണ്ടിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമായി 18 ട്രിപ്പുകളാണ് ബസ് ഒരുദിവസം ഓടിയത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.