Friday, 8 August 2025

പുതിയ ബസുകളുടെ വരവ് ആഘോഷമാക്കാൻ KSRTC; 3 ദിവസത്തെ വാഹനപ്രദർശനം..

SHARE
 

തിരുവനന്തപുരം: പുതിയ ബസുകളുടെ വരവ് ആഘോഷമാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. തിരുവനന്തപുരം കനകക്കുന്നിൽ മൂന്നു ദിവസത്തെ വാഹനപ്രദർശനവും ജീവനക്കാരുടെയും ബന്ധുക്കളുടെയും കലാപരിപാടികളും സംഘടിപ്പിക്കും.

22 മുതൽ 24 വരെ നടത്തുന്ന വാഹനപ്രദർശനത്തിൽ പ്രമുഖ വാഹനനിർമാണ കമ്പനികളെല്ലാം പങ്കെടുക്കും. ത്രിവർണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്സുമൊക്കെയുള്ള കെഎസ്ആർടിസിയുടെ പുതിയ ബസുകളും പ്രദർശനത്തിനുണ്ടാകും.

സ്ലീപ്പറും മിനി ബസുകളും ഉൾപ്പെടെ 100 പുതിയ ബസുകളാണ് കെഎസ്ആർടിസി ഇറക്കുന്നത്. 21-ന് പുതിയ ബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് മേള സംഘടിപ്പിക്കുന്നത്. കെഎസ്ആർടിസിക്ക് സ്വന്തമായി ക്രിക്കറ്റ് ടീം രൂപവത്‌കരിക്കുമെന്നും മന്ത്രി കെ.ബി.ഗണേഷ്‌ കുമാർ അറിയിച്ചു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.