Tuesday, 5 August 2025

ബസിന് പിന്നിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറി അപകടം, വിദ്യാര്‍ത്ഥിയടക്കം 20 പേര്‍ക്ക് പരിക്ക്

SHARE
 

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം. ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വിദ്യാര്‍ത്ഥിയടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിൽ നിർത്തുകയായിരുന്ന ബസിന് പിന്നിൽ പിറകെ വരികയായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്നു ബസുകൾ. ഇരു ബസുകളും മത്സര ഓട്ടം നടത്തിയാണ് ഓടിയിരുന്നത്. 

ഇതിനിടെ ഇരിങ്ങൽ കളരിപ്പടി ബസ് സ്റ്റോപ്പിൽ നിന്നും സ്ത്രീ മുന്നിലെ ബസിന് കൈ കാട്ടി. ഇതോടെ ബസ് നിര്‍ത്തി. ഇതിനിടെ പിന്നിൽ നിന്ന് വേഗതയിലെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നന്ദകിഷോര്‍ എന്ന വിദ്യാര്‍ത്ഥിയെ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user