Friday, 1 August 2025

വയനാട് ഉരുൾപൊട്ടൽ : ടൗൺഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആകും; പുതുതായി 49 പേരെ കൂടി ഉൾപ്പെടുത്തി

SHARE




ഇതോടെ ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആകും.
 
കൽപറ്റ: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പട്ടികയിൽ 49 പേരെ കൂടി ഉൾപ്പെടുത്തി. സാങ്കേതിക പ്രശ്നങ്ങൾ കാരണം പട്ടികയിൽ പെടാതെ പോയവരെയാണ് ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്തം അതിജീവിച്ചവർക്കായുള്ള ചികിത്സാപദ്ധതി ഡിസംബർ 31 വരെ നീട്ടാനും തീരുമാനമായി. ചികിത്സാ സഹായം നിലച്ചതായി മാധ്യമം വാർത്ത നൽകിയിരുന്നു.


“49 പേരെകൂടി പദ്ധതിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് ഡി.ഡി.എം.എയുടെ ശിപാർശ ലഭിച്ചിരുന്നു. ഒരു കേസ് പ്രത്യേകമായും നൽകിയിരുന്നു. അങ്ങനെ 49 പേരെ കൂടി ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്” -മന്ത്രി പറഞ്ഞു.

ഗുണഭോക്താക്കളുടെ പട്ടിക നേരത്തെ വലിയ ആക്ഷേപം നേരിട്ടിരുന്നു. ദുരന്തബാധിതർ തന്നെ സർക്കാറിനെതിരെ സമയം ചെയ്യേണ്ട സാഹചര്യമുണ്ടായി. ഏറ്റവുമൊടുവിൽ 402 പേരുടെ പട്ടികയാണ് സർക്കാർ പുറത്തുവിട്ടത്. എന്നാൽ 50 മീറ്റർ പരിധിയുടെ സാങ്കേതിക പ്രശ്നം കാണിച്ച് പുഞ്ചിരിമട്ടത്തെ ഉൾപ്പെടെ നിരവധിപേർ പട്ടികക്ക് പുറത്തായി. ഇതോടെയാണ് സർക്കാറിനെതിരെ സമരം നടന്നത്. ജില്ലാ ഭരണകൂടം നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പുതുതായി 49 പേരെ ഉൾപ്പെടുത്തിയത്. ഇതോടെ ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആകും.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.