തിരുവനന്തപുരം: പതിനേഴുകാരിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദത്തിലായ 50 കാരനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചത് ക്വട്ടേഷനെന്ന് കണ്ടെത്തൽ. സംഭത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. അരുവിക്കര അഴിക്കോട് സ്വദേശിയും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമായ റഹീം പനവൂരിനെ (50) ആണ് പ്രതികള്‍ മര്‍ദിച്ചത്. റഹിമിന്റെ ബാഗിലുണ്ടായിരുന്ന 21,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയും സംഘം പിടിച്ചെടുത്തിരുന്നു. പലതവണ നേരിട്ട് കാണണമെന്ന് റഹീം യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പെൺകുട്ടി അടുത്ത ബന്ധുവിനോട് പറയുകയും ഇവർ വിളിച്ചുവരുത്തി മർദിക്കുകയുമായിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.