Sunday, 3 August 2025

കിയ കാരെൻസ് ക്ലാവിസ് ഇവി 6-സീറ്റർ പതിപ്പ് ഉടൻ

SHARE
 


കിയ കാരെൻസ് ക്ലാവിസ് ഇവി അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഈ മോഡൽ ലൈനപ്പ് HTK+, HTX, HTX ലോംഗ്-റേഞ്ച്, HTX+ ലോംഗ് റേഞ്ച് എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് വാഗ്‍ദാനം ചെയ്യുന്നത്. യഥാക്രമം 17.99 ലക്ഷം രൂപ, 20.49 ലക്ഷം രൂപ, 22.49 ലക്ഷം രൂപ, 24.49 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. നിലവിൽ, ഈ എല്ലാ വകഭേദങ്ങളും ഏഴ് സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ.

ടോപ്പ്-എൻഡ് HTX+ ER വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ 6-സീറ്റർ പതിപ്പ് ഉടൻ തന്നെ ഇലക്ട്രിക് എംപിവിയിൽ ലഭിക്കും. സ്ലൈഡ്, റീക്ലൈൻ, ടംബിൾ ഫംഗ്ഷനുകൾ ഉള്ള രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ ഇതിൽ ഉൾപ്പെടും. ലോംഗ്-റേഞ്ച് അല്ലെങ്കിൽ എക്സ്റ്റെൻഡഡ്-റേഞ്ച് HTX+ ട്രിമിനെ അടിസ്ഥാനമാക്കിയുള്ള കിയ കാരെൻസ് ക്ലാവിസ് ഇവി 6-സീറ്റർ, സിംഗിൾ ഇലക്ട്രിക് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവ് സിസ്റ്റവും ജോടിയാക്കിയ വലിയ 51.4kWh ബാറ്ററി പായ്ക്കുമായി വരും. ഈ സജ്ജീകരണം പരമാവധി 169bhp പവറും 255Nm ടോർക്കും നൽകുന്നു. വാഹനത്തിന് പൂർണ്ണ ചാർജിൽ 490 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

42kWh ബാറ്ററി പായ്ക്കോടുകൂടി കാരൻസ് ക്ലാവിസ് ഇവി ലഭ്യമാണ്. ഒറ്റ ചാർജിൽ 404 കിലോമീറ്റർ എആ‍ർഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. ഈ ബാറ്ററി 135bhp ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. രണ്ട് ബാറ്ററികളും 7.4kW, 11kW എന്നിങ്ങനെ രണ്ട് എസി ചാർജിംഗ് ഓപ്ഷനുകളിൽ ലഭ്യമാണ്. 11kW ചാർജിൽ, 42kWh ഉം 51.4kWh ഉം 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ നാല് മണിക്കൂർ 45 മിനിറ്റ് സമയം എടുക്കും. ഇലക്ട്രിക് എംപിവിക്ക് കിയ എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറന്‍റിയും വാഗ്‍ദാനം ചെയ്യുന്നു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.