Sunday, 3 August 2025

'ആപ്പിള്‍ ഡിവൈസുകളില്‍ 100 ന് പകരം 179 രൂപ'; പ്രതികരണവുമായി ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്

SHARE

 
ഇന്ത്യന്‍ സിനിമയ്ക്ക് ഒരു പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രം സിതാരെ സമീന്‍ പര്‍ യുട്യൂബില്‍ പേ പെര്‍ വ്യൂ മാതൃകയില്‍ അവതരിപ്പിച്ചത്. തിയറ്റര്‍ റിലീസിന് ശേഷം ഒടിടി ഒഴിവാക്കിക്കൊണ്ടാണ് യുട്യൂബിലെ പേ പെര്‍ വ്യൂവിലേക്ക് ചിത്രം എത്തിയത്. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ യുട്യൂബ് റിലീസ്. 100 രൂപ മുടക്കിയാല്‍ 48 മണിക്കൂറിലേക്ക് ആക്സസ് ലഭിക്കുമെന്നായിരുന്നു ആമിര്‍ ഖാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആപ്പിളിന്‍റെ ഡിവൈസുകളില്‍ ചിത്രം കാണാന്‍ ശ്രമിച്ചവര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്.


“ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ആപ്പിളിന്‍റെ ഡിവൈസുകളില്‍ സിതാരെ സമീന്‍ പര്‍ വാടകയ്ക്ക് എടുക്കാന്‍ 179 രൂപ ആവുന്നുവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ക്ഷമയ്ക്കും മനസിലാക്കലിനും നന്ദി”, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത സിതാരെ സമീന്‍ പര്‍ സ്പോര്‍ട്സ് കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ്. 2018 ല്‍ പുറത്തെത്തിയ സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്‍റെ റീമേക്കുമാണ് ഇത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടിയത്. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ എടുത്ത ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രത്തിലൂടെ ആമിര്‍ ഖാന്‍ വീണ്ടും വിജയത്തിലേക്ക് എത്തുകയും ചെയ്തു.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.