Monday, 4 August 2025

7 വയസ് പ്രായമുള്ള ദത്തുപുത്രൻ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ, വള‍ർത്തുപിതാവിന് 50 വർഷം തടവ്

SHARE

ടെക്സാസ്: പ്രത്യേകമായി തയ്യാറാക്കിയ ഭക്ഷണം കഴിച്ച ഏഴ് വയസുകാരൻ വാഷിംഗ് മെഷിനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വളർത്തുപിതാവിന് 50 വർഷം കഠിന തടവ് ശിക്ഷ. അമേരിക്കയിലെ ടെക്സാസിലാണ് ട്രോയി ഖോല‍ എന്ന ഏഴ് വയസുകാരൻ ക്രൂരമായി കൊല്ലപ്പെട്ടത്. 2022ൽ നടന്ന കൊലപാതകത്തിലാണ് ഹാരിസ് കൗണ്ടി ജില്ലാ അറ്റോർണിയാണ് 45കാരന് 50 വർഷം തടവ് ശിക്ഷ വിധിച്ചത്.

7 വയസ് പ്രായമുള്ള ആൺകുട്ടിയുടെ ദത്തുപിതാവായ ജെ‍ർമൈൻ തോമസിനാണ് കടുത്ത ശിക്ഷ നൽകിയത്. ട്രോയിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ തെരച്ചിലിലാണ് 7 വയസുകാരനെ വാഷിംഗ് മെഷീനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാരേജിലെ വാഷിംഗ് മെഷീനിനുള്ളിൽ വസ്ത്രം ധരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ഏഴ് വയസുകാരന്റെ ശരീരത്തിൽ പുതിയതും പഴയതുമായ നിരവധി പരിക്കുകൾ കണ്ടെത്തിയിരുന്നു.

ഇതോടെയാണ് സംഭവം അബദ്ധത്തിൽ നടന്നതല്ല കൊലപാതകമാണെന്നും പൊലീസ് വിലയിരുത്തിയത്. ഏഴ് വയസുകാരനെ ദത്തെടുത്ത ദമ്പതികൾ അവർക്കായി തയ്യാറാക്കിയ ഓട്ട്സ്മീൽ ക്രീം പൈ കുട്ടി കഴിച്ചതായിരുന്നു ക്രൂരമായ മ‍ർദ്ദനത്തിന് കാരണമായത്. ട്രോയിയുടെ വള‍ർത്തമ്മയ്ക്കു്ള ശിക്ഷ സെപ്തംബ‍‍ർ 10നാണ് പ്രഖ്യാപിക്കുക. ദമ്പതികൾ കുട്ടിയെ നിസാര കാരണങ്ങൾക്ക് ഭീഷണിപ്പെടുത്തുന്നതും മർദ്ദിക്കുന്നതും പതിവായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന് മുൻപ് കുട്ടിയെ ഓവനിൽ കയറ്റി നിർത്തിയും ദമ്പതികൾ ശിക്ഷിച്ചതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user