കണ്ണൂർ : നാളികേരം, വെളിച്ചെണ്ണ, നേരിയ അരി, പച്ചക്കറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലവർദ്ധനവിനെതിരെയും, പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ പേരിൽ തദ്ദേശ സ്വയം ഭരണ സ്ഥാനപങ്ങൾ നടത്തുന്ന പീഢനം അവസാനിപ്പിക്കുക, ഉറവിട മാലിന്യ സംസ്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക, അനധികൃത വഴിയോര ഭക്ഷണ വിപണന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2025 ആഗസ്റ്റ് 7-ാം തിയ്യതി വൈകു: 7 മണിക്ക് കേരള ഹോട്ടൽ ആൻ്റ് റസ്‌റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ താലൂക്ക് കമ്മിറ്റി കണ്ണൂർ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
കെട്ടിട വാടക, വൈദ്യുതി ചാർജ്, വൈദ്യുതി ഫിക്‌സഡ് ചാർജ്, വിവിധ നികുതികൾ, ലൈസൻസ് ഫീസ്, ഭക്ഷ്യ സുരക്ഷാ സംവിധാനം തുടങ്ങിയ ചെലവുകൾ വേറെ, അടിക്കടിയുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വില വർധനവും, ഗ്യാസ്, പെട്രോൾ, ഡീസൽ വില വർധനയുണ്ടാക്കുന്ന അധിക ചെലവും ഹോട്ടൽ വ്യവസായത്തെ തകർച്ചയിലെത്തിച്ചി രിക്കുകയാണ്.
പന്തംകൊളുത്തി പ്രകടനം യൂണിറ്റ് പ്രസിഡണ്ട് സി.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എൻ. ഭൂപേഷ് ഉദ്ഘാടനം ചെയ്‌തു. യൂനിറ്റ് സെക്രട്ടറി ആഷിഖ് ഹുസൈൻ സ്വാഗതം, ട്രഷറർ കെ. രാജേഷ്, വർക്കിംഗ് പ്രസിഡണ്ട് പി.സി. ശ്യം, പി. സുമേഷ് എന്നിവർ സംസാരിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.