തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യയായ 48 വയസ്സുള്ള ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവിന് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പെറുക്കുന്നതിനായി രണ്ടുപേരും പോയിരുന്നു. പറമ്പിലെ മോട്ടോർ പുരയിലേക്കുള്ള വൈദ്യുതി ലൈൻ പൊട്ടിവീണ് നിലത്ത് കിടക്കുകയായിരുന്നു. അതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.