മലപ്പുറം: മലപ്പുറം താനൂരിൽ ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാഗപട്ടണം സ്വദേശിനി സുകന്യയാണ് ട്രെയിനിൽ നിന്ന് വീണത്. വീഴ്ചയിൽ സുകന്യക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സുകന്യ ട്രെയിനിൽ നിന്നും വീണത്. ഷൊര്‍ണൂരിൽ നിന്ന് കോഴിക്കോടേക്കുള്ള പാസഞ്ചര്‍ ട്രെയിനിൽ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് സുകന്യ ട്രെയിനിൽ നിന്ന് ട്രാക്കിന് സമീപത്തേക്ക് വീഴുന്നത്. സുകന്യ ട്രെയിനിൽ നിന്ന് വീണുവെന്ന വിവരം ഉടൻ തന്നെ ഭര്‍ത്താവ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അര്‍ധരാത്രിയിൽ റെയില്‍വെ പൊലീസും താനൂര്‍ പൊലീസും ട്രെയിൻ പോയ ട്രാക്കില്‍ തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെയാണ് ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ സുകന്യയെ കണ്ടെത്തിയത്. തുടര്‍ന്ന് സുകന്യയെ ആംബുലന്‍സിൽ കയറ്റി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുകന്യയുടെ തലയ്ക്കും മറ്റു ശരീരഭാഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.