കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനമായ കൊറിയർ, പാഴ്സൽ സർവീസ്, ഡ്രൈവിംഗ് സ്‌കൂൾ, ബസ് സ്റ്റേഷനുകളിൽ ലീസിന് നൽകിയ ഷോപ്പുകൾ തുടങ്ങിയവയിൽ നിന്ന് ജില്ലയിൽ മികച്ച നേട്ടം. രണ്ട് വർഷം മുമ്പ് ജില്ലയിൽ ആരംഭിച്ച കൊറിയർ, പാഴ്സൽ സർവീസാണ് മുന്നിൽ. കൊല്ലം ഡിപ്പോയിൽ പ്രതിദിനം 15,000 രൂപയും മറ്റ് ഡിപ്പോകളിൽ 5000 രൂപയുമാണ് ശരാശരി കൊറിയർ വരുമാനം.കഴിഞ്ഞ വർഷം ചടയമംഗലം ഡിപ്പോയിൽ ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലനത്തിലൂടെ 59 പേർ ഹെവി ലൈസൻസെടുത്തു. 21 പേർക്ക് ഇരുചക്ര, ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസും ലഭിച്ചു. 19.30 ലക്ഷമാണ് ആഗസ്റ്റ് വരെ സ്‌കൂളിൽ നിന്ന് ലഭിച്ച വരുമാനം.ചെറിയ കവർ മുതൽ പരമാവധി 15 കിലോ വരെ കൊറിയർ അയയ്ക്കാം. ഒരു കിലോ മുതൽ 120 കിലോവരെ പാഴ്‌സലായിട്ടാണ് അയയ്ക്കാനാവുന്നത്. വസ്തുവിന്റെ ഭാരവും ദൂരവും കണക്കാക്കി 30 മുതൽ 245 രൂപ വരെയാണ് കൊറിയർ സർവീസ് നിരക്ക്. അഞ്ചുകിലോ വരെയുള്ളവ 200 കിലോമീറ്ററിനുള്ളിൽ പാഴ്സൽ അയയ്ക്കാൻ 110 രൂപയും 800 കിലോമീറ്ററിന് 430 രൂപയുമാണ്. 105 മുതൽ 120 കിലോ വരെയുള്ള സാധനങ്ങൾ അയയ്ക്കാൻ 200 കിലോമീറ്ററിനുള്ളിൽ 619.20 രൂപയും 800 കിലോമീറ്ററിനുള്ളിൽ 2491.20 രൂപയുമാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.