Wednesday, 6 August 2025

ബ്രോ എന്ന വിളി വേണ്ട, ചേട്ടായെന്ന് വളിക്കണം; റാഗിങ്ങില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്.

SHARE

 
കോട്ടയം: കോട്ടയം ഗിരിദീപം കോളേജില്‍ സീനിയർ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ബ്രോ എന്ന് വിളിക്കേണ്ട ചേട്ട എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞായിരുന്നു മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ മര്‍ദനം. മൂക്കിന് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റാഗിങിന് വിധേയനായ വിദ്യാര്‍ത്ഥി സഹപാഠിയുടെ ഫോണില്‍ നിന്നും വിദേശത്തുള്ള തന്റെ പിതാവിനെ വിളിച്ച് മര്‍ദനമേറ്റ വിവരം പറയുകയായിരുന്നു. തുടര്‍ന്ന്, പിതാവ് നാട്ടിലെത്തുകയും, വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെ ഹോസ്റ്റലില്‍ വച്ചാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്റെ മകനെ മര്‍ദിച്ചതെന്നും ബാത്ത്‌റൂമില്‍ കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചു എന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് വ്യക്തമാക്കി.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.