അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. അനൗണ്‍സിയേഷന്‍ ചര്‍ച്ച് സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണ്. വെടിവയ്പ്പ് നടത്തിയ ആള്‍ കൊല്ലപ്പെട്ടുവെന്ന് മിനിയാപൊളിസ് പൊലീസ് അറിയിച്ചു
ഭയാനകമായ വെടിവയ്പ്പാണ് ഉണ്ടായതെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാര്‍ഥികളെ ഒഴിപ്പിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തില്‍ മരിച്ചവരുടേയും പരുക്കേറ്റവരുടേയും പേര് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. 24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് മിനിയാപൊളിസിലെ സ്‌കൂളില്‍ വെടിവയ്പ്പുണ്ടാകുന്നത്
ആക്രമണത്തിന് ശേഷം സ്വയം വെടിവച്ചാണ് അക്രമി മരിച്ചതെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അക്രമി തനിച്ചായിരുന്നുവെന്നും മറ്റ് ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.