Friday, 15 August 2025

ഇടുക്കിയില്‍ പിതാവിനെ ക്രൂരമായി ആക്രമിച്ച് മകന്‍

SHARE

 

ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റിയില്‍ മകന്റെ മര്‍ദനത്തില്‍ അച്ഛന് പരുക്ക്. വെട്ടികുളം വീട്ടില്‍ മധുവിനാണ് ഗുരുതരമായി പരുക്കേറ്റത്. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധുവിനെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ കലഹമാണ് മര്‍ദനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാദേശിക നിഗമനം.
 
മദ്യപിച്ചെത്തിയ സുധീഷ് ഇന്ന് സ്വന്തം മാതാവിനെ അകാരണമായി മര്‍ദിച്ചു. പിതാവ് അത് ചോദ്യം ചെയ്തതാണ് ക്രൂരമായ മര്‍ദനത്തിലേക്ക് നയിച്ചത്. ചോരവാര്‍ന്ന് വഴിയില്‍ക്കിടന്ന മധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം രാജാക്കാടുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.