പുതുക്കാട്: യുവാവിനെ ആക്രമിച്ച് 20,000 രൂപ വീതം വിലവരുന്ന വാച്ചും മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ മൂന്നു യുവാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ആനന്ദപുരം ഇടയാട്ടുമുറി സ്വദേശി ഞാറ്റുവെട്ടി അപ്പുട്ടി എന്ന അനുരാജ്, കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശികളായ തൈപ്പറന്പിൽ നിഖിൽ, വേലാംപറന്പിൽ അബ്ദുൾ ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇടയാട്ടുമുറി കിണർ സ്റ്റോപ്പിനടുത്തുവച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം. കറുകുറ്റി സ്വദേശി ചക്യത്ത് റോബിൻ കാറിൽ സുഹൃത്തായ യുവതിയെ എടയാറ്റുമുറിയിലുള്ള വീട്ടിലെത്തിക്കാനായി പോകുന്പോൾ പ്രതികൾ കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു പുതുക്കാട്, ആളൂർ, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി ഒന്പതു ക്രിമിനൽകേസുകളിൽ പ്രതിയാണ് അനുരാജ്. പുതുക്കാട് ഇൻസ്പെക്ടർ ആദംഖാൻ, സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, വൈഷ്ണവ്, ജിഎഎസ്ഐ പി.എം. ജിജോ, സിപിഒമാരായ ഫൈസൽ, നവീൻകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.