പുനെ: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ദമ്പതികൾ മരിച്ച സംഭവത്തിൽ പുനെയിലെ ആശുപത്രിക്ക് നോട്ടീസ്. കരൾ ദാനം ചെയ്തത് ഭാര്യയാണ്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആദ്യം ഭർത്താവും പിന്നീട് ഭാര്യയും മരിച്ചു. തുടർന്ന് പുനെയിലെ സഹ്യാദ്രി ആശുപത്രിക്ക് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു.
ബാപ്പു കോംകാർ എന്ന രോഗിക്ക് ഓഗസ്റ്റ് 15-നാണ് ശസ്ത്രക്രിയ നടത്തിയത്. ഭാര്യ കാമിനിയാണ് കരൾ ദാനം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം ബാപ്പു കോംകാറിന്‍റെ ആരോഗ്യനില ഗുരുതരമായി. ഓഗസ്റ്റ് 17-ന് അദ്ദേഹം മരിച്ചു. ഓഗസ്റ്റ് 21-നാണ് അണുബാധയെ തുടർന്ന് കാമിനിയുടെ മരണം സംഭവിച്ചത്. ആശുപത്രിയുടെ വീഴ്ചയാണ് ഇരുവരുടെയും മരണത്തിന് കാരണമെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ശസ്ത്രക്രിയയുടെ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിങ്കളാഴ്ചക്കകം സമർപ്പിക്കാൻ സഹ്യാദ്രി ആശുപത്രിക്ക് നിർദേശം നൽകിയെന്ന് ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. നാഗ്നാഥ് യെംപാലെ അറിയിച്ചു. ആശുപത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രോഗിയുടെയും ദാതാവിന്‍റെയും വിവരങ്ങൾ, ചികിത്സാരേഖകൾ എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ എല്ലാ വിവരങ്ങളും ഹാജരാക്കാൻ ആശുപത്രിക്ക് നിർദേശം നൽകിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.