Tuesday, 26 August 2025

സോഷ്യല്‍ മീഡിയാ പെരുമാറ്റച്ചട്ടത്തിന് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി

SHARE
 


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പെരുമാറ്റങ്ങൾ നിയന്ത്രിക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കണ്ടന്റ് ക്രിയേറ്റര്‍മാരും ഇന്‍ഫ്‌ളൂവന്‍സര്‍മാരും സമൂഹത്തിലെ ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്ന രീതിയില്‍ അവരുടെ സംസാരത്തെ വാണിജ്യവത്കരിക്കുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ പാര്‍ശവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമായി ആവിഷ്‌കാര സ്വാതന്ത്ര്യം സന്തുലിതമാക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന് (എന്‍ബിഡിഎ) വേണ്ടി ഹാജരായ അഭിഭാഷക നിഷ ഭംഭാനി വാദിച്ചു. എന്‍ബിഡിഎയുമായി കൂടിയാലോചിച്ച ശേഷം പോഡ്കാസ്റ്റുകള്‍ പോലെയുള്ള ഓണ്‍ലൈന്‍ ഷോകള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

കോമഡി ഷോകള്‍ ഉള്‍പ്പെടെയുള്ളവയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബെഞ്ച് പറഞ്ഞു. അംഗവൈകല്യമുള്ളവര്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ അവകാശങ്ങളെ ഇത്തരം കണ്ടന്റുകള്‍ ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) നിയമങ്ങള്‍ക്ക് അനുസൃതമായി നിയമങ്ങള്‍ വികസിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.