ചാവക്കാട് എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി അനുശ്രീ കൃഷ്ണ കാൻസർ രോഗികൾക്കായി തന്റെ മുടി മുറിച്ചു നൽകി മാതൃകയായി. യു.പി സ്കൂളിന് സമീപം ചായക്കട നടത്തുന്ന ദിലീപ്, ലിഷ ദമ്പതികളുടെ മകളാണ്. കാരുണ്യ പ്രവർത്തനത്തിലൂടെ പുതുതലമുറക്കും കൂട്ടുകാർക്കും സമൂഹ ത്തിനും മാതൃകയായിരിക്കുകയാണ് അനുശ്രീ.
തൃശൂർ അമല മെഡിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ നട ത്തിയ ‘ക്ഷേമ പദ്ധതിയിലൂടെയാണ് ഈ സദുധ്യമം സാധ്യമായ ത്. അനുശ്രീയെ അധ്യാപകർ ഉപഹാരം നൽകി അനുമോദിച്ചു. അധ്യാപകൻ ജോഷി ജോർജ് അനുശ്രീക്ക് ഉപഹാരം നൽകി. സി. സാന്റി ഡേവിസ്, എ.ടി ജ്യോത്സന, ക്ലാസ് അധ്യാപിക എ.ജി വിപിഷ സംസാരിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.