Friday, 22 August 2025

പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കും: മന്ത്രി വി.ശിവൻകുട്ടി..

SHARE
 

പാലക്കാട്: പാലക്കാട് മൂത്താന്‍തറ സ്‌കൂളിലെ സ്ഫോടനത്തില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കോമ്പൗണ്ടിനകത്ത് നാല് ബോംബ് ഉണ്ടായിരുന്നു.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാണെന്നാണ് സംശയം. സ്‌കൂളിനുള്ളില്‍ ആയുധപരിശീലനം നടത്തിയതിനാല്‍ എന്‍ ഒ സി റദ്ധാക്കുമെന്നും മന്ത്രി പറഞ്ഞു.

'ആര്‍എസ്എസിന്റെ ക്യാമ്പ് നടക്കുന്ന ഗ്രൗണ്ട് ആണ്. ആര്‍എസ്എസിന് ബന്ധമുണ്ട്. ഏത് സ്‌കൂള്‍ ആയിരുന്നാലും അതിനുള്ളില്‍ ആയുധ പരിശീലനം നടത്താന്‍ വിടില്ല. ക്യാമ്പസ്സിനുള്ളില്‍ റൂട്ട് മാര്‍ച്ചും ആയുധ പരിശീലനവും നടത്തേണ്ട. വിദ്യാഭ്യസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്, ' വി.ശിവന്‍കുട്ടി പറഞ്ഞു.

മൂത്താന്‍തറ വിദ്യാനികേതന്‍ സ്‌കൂളിന്റെ പരിസരത്താണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പത്തുവയസുകാരന് പരിക്കേറ്റിരുന്നു. സ്‌കൂള്‍ വളപ്പില്‍ നിന്ന് ലഭിച്ച സ്ഫോടക വസ്തുവാണ് പൊട്ടിതെറിച്ചത്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.