Saturday, 2 August 2025

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; എറണാകുളം സബ് ജയിൽ വാർഡന് സസ്പെൻഷൻ

SHARE
 

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിൽ വാർഡന് സസ്പെൻഷൻ. എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷിറാസ് ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ ജയിലിനുള്ളിൽ വെച്ച് തന്നെ മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചതായും ഒപ്പം തന്നെ തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പ് മാധ്യമങ്ങൾ  ലഭിച്ചു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ലഹരി ഉപയോഗിച്ചുവെന്ന കണ്ടെത്തൽ. ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ആഭ്യന്തരവകുപ്പിന് കൈമാറിയതിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ്.

ഷിറാസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. നിരവധി ക്രിമിനൽ കേസിലെ പ്രതികളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കി. ലഹരി വസ്തു ഉപയോഗിക്കുകമാത്രമല്ല അത് കടത്തികൊണ്ടുവന്ന് തടവുകാർക്ക് വിതരണം ചെയ്യുകയും ചെയ്തു. മാസങ്ങളായി രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥൻ കുറ്റം ചെയ്തിട്ടുണ്ടെന്ന കണ്ടെത്തൽ.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.