Monday, 4 August 2025

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കല്ലിനിടയിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട് ഫോൺ കണ്ടെത്തി

SHARE
 
കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. പത്താം നമ്പർ സെല്ലിന്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.

പതിവു പരിശോധനയ്ക്കിടെയായിരുന്നു സ്മാർട്ട് ഫോൺ കണ്ടെത്തിയത്. ഈ ഫോൺ ആരുടേതാണെന്ന് സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ സൗകര്യമുണ്ടെന്ന് കഴിഞ്ഞ ആഴ്ച ജയിൽ ചാടി പിടിക്കപ്പെട്ട സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു. പണം നൽകിയാൽ പുറത്തേക്കു വിളിക്കാൻ കഴിയുമെന്നും പറഞ്ഞിരുന്നു
.
അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്നായിരുന്നു ​ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് ജയിലിലെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയിലിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ വാർത്ത പുറത്തു വന്നത്.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.