കോഴിക്കോട്: താമരശ്ശേരിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയെ ആകമിച്ച് ഏഴ് പവനും ഒരു ലക്ഷം രൂപയും കവർന്നു. കതിരോട് ഓടർപൊയിൽ വത്സലയുടെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. വത്സലയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷമാണ് കവർച്ച നടത്തിയത്.
വത്സല ശുചിമുറിയിൽ നിന്നും കിടപ്പുമുറിയിലേക്ക് നടന്നു വരുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കി മോഷ്ടാവ് മുഖത്ത് തുണിയിട്ട് കാലിലെ പാദസരം കൈക്കലാക്കി. ശേഷം അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ച മൂന്നു വള, രണ്ടു മോതിരം, ഒരു ലക്ഷം രൂപ എന്നിവ മോഷ്ടാവ് കൈക്കലാക്കി. പിന്നീട് വീടിന് പിന്നിലൂടെയാണ് രക്ഷപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.