ചേർത്തല: രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ ചേർത്തല പട്ടണക്കാട് സ്വദേശിയെ രാജസ്ഥാൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. പട്ടണക്കാട് പത്മാലയം വീട്ടിൽ കിരൺ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ ഹസ്റ്റായിമൽ എന്ന വിരമിച്ച അധ്യാപകനെ ഡിജിറ്റൽ അറസ്റ്റ് വഴി കബളിപ്പിച്ച് 30 ലക്ഷം രൂപയാണ് കിരൺ ബാബു തട്ടിയെടുത്തത്. തട്ടിപ്പിനിരയായ ആൾ രാജസ്ഥാൻ പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബാങ്ക് ഓഫ് ബറോഡ കോട്ടയം ശാഖയിൽ തുടങ്ങിയ അക്കൗണ്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. രാജസ്ഥാൻ പൊലീസ് പട്ടണക്കാട് നിന്നും കിരൺ ബാബുവിനെഅറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ട്രാൻസിറ്റ് വാറന്റ് വാങ്ങി അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ രാജസ്ഥാനിലേയ്ക്ക്കൊണ്ട് പോയി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.