Friday, 29 August 2025

പൊലീസിനെ കണ്ടതും നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎ സംഘം പിടിയിൽ

SHARE
 
കോഴിക്കോട്: പന്തീരങ്കാവിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.

അരിക്കോട് സ്വദേശികളായ അബ്ദു സമദ്, സാജിദ് ജമാൽ, ആലപ്പുഴ സ്വദേശി അറഫ നദാൽ‌ എന്നിവരാണ് പിടിയിലായത്. ഇവര്‌ മൂവരും സ്ഥിരം മയക്കുമരുന്ന് വിൽപന നടത്തുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അബ്ദു സമദ്, സാജിദ് ജമാൽ എന്നിവരാണ് സഹോദരങ്ങൾ. ഇവരെ 2024-ൽ 18 ​​ഗ്രാം കഞ്ചാവുമായി ബെം​ഗളൂരു പൊലീസ് പിടികൂടിയിട്ടുണ്ട്. അന്ന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അറഫ നദാലും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്

പ്രതികളെ പിടികൂടാനെത്തിയ പൊലീസിനുനേരെ നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.