ഹൈദരാബാദ്∙ തെലങ്കാനയിലെ മഹ്ബൂബനഗർ ജില്ലയിലെ ബേക്കറിയിൽനിന്നു വാങ്ങിയ പഫ്സിനുള്ള ചെറിയ പാമ്പിനെ കണ്ടെന്ന് കേസ്. ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽനിന്നു വാങ്ങിയ കറി പഫ്സിലാണ് പാമ്പിനെ കണ്ടെത്തിയത്. ശ്രീസൈല എന്ന യുവതി ബേക്കറിയിൽനിന്ന് കറി പഫ്സും മുട്ട പഫ്സുമാണ് വാങ്ങിയത്.
വീട്ടിലെത്തി മക്കൾക്കൊപ്പം കഴിക്കാനായി എടുത്തപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ ബേക്കറിയിൽ എത്തി പരാതിപ്പെട്ടെങ്കിലും ഉടമ നിരുത്തരവാദപരമായാണ് മറുപടി നൽകിയത്. ഇതേത്തുടർന്ന് യുവതി ജഡ്ചർല പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം തുടരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.