Monday, 4 August 2025

ഒരു വ്യവസായത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണതയ്‌ക്കെതിരെ KHRA പാലാ യൂണിറ്റ്

SHARE
 

  
യാതൊരു അടിസ്ഥാനവുമില്ലാതെ തെറ്റായ വാർത്തകൾ നൽകി മാധ്യമശ്രദ്ധ പിടിക്കുന്ന   ആളുകൾ ഇന്ന് സമൂഹത്തിൽ കൂടി വരികയാണ്. അതുപോലെതന്നെ  ചില ഉദ്യോഗസ്ഥരും,  വ്യക്തികളും ഒരു വ്യവസായ മേഖലയെ മാത്രം ലക്ഷ്യം വെച്ച്  ആരോപണങ്ങൾ ഉന്നയിച്ച്  സ്ഥാപനങ്ങളെ ഉന്മൂലനം  ചെയ്യുന്ന പ്രവണത കൂടിവരുന്നു.
 
ഇന്ന്  ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകൻ  പാലായിലെ   ഭക്ഷണ വ്യവസായരംഗത്തെ  അടച്ചാക്ഷേപിച്ച്  തന്റെ മാധ്യമത്തിലൂടെ ഒരു വാർത്ത നൽകുകയുണ്ടായി. ഹോട്ടൽ മേഖലയിൽ പൊറോട്ട,  പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നമാണ്, എന്നാൽ ഇന്ന് പൊറോട്ട  ഉണ്ടാക്കുന്ന തൊഴിലാളികൾ കടയിൽ ജോലിക്ക് വരുമ്പോൾ ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. മാവ് കുഴക്കുന്ന മെഷീൻ ഉണ്ടോ എന്ന്. ഇല്ലെങ്കിൽ ഇവർ പണിക്ക് കയറുകയില്ല . ഇത്രയും നാൾ  മലയാളികളെയും തമിഴന്മാരെയും മാത്രം സഹിച്ചാൽ മതിയായിരുന്നു. ഇപ്പോൾ ഹിന്ദിക്കാരും ഇതേ ഡിമാൻഡ് വയ്ക്കുന്നുണ്ട്. ഏഴു കിലോയിൽ കൂടുതൽ മാവ് കുഴയ്ക്കുന്ന  എല്ലായിടത്തും തന്നെ     മൈദമാവ് കുഴക്കുന്ന മെഷീനുകൾ ഉണ്ട്. മാത്രമല്ല ഇന്ന് പാലായിലെ  ഹോട്ടൽ ഉപകരണങ്ങൾ വിൽക്കുന്ന എല്ലാ കടയിലും ഇപ്പോൾ ഇത്തരം മിഷനുകൾ ലഭിക്കുന്നുമുണ്ട് .
തന്നെയുമല്ല, കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ  തന്റെ മെമ്പർമാർക്ക് കൃത്യമായി ട്രെയിനിങ്ങുകളും, ഹൈജീൻ മോണിറ്ററിംഗ് സിസ്റ്റവും  കിച്ചൻ മെയിന്റനൻസ്,തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾക്ക് പഠിപ്പിക്കുന്നുമുണ്ട്.
 
തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്നസ് എടുക്കാതെ  ലൈസൻസ് പോലും കടകൾക്ക് ലഭിക്കില്ല, വെള്ളം പരിശോധിച്ച റിപ്പോർട്ട്, ലേബർ രജിസ്ട്രേഷൻ, തൊഴിലാളികളുടെ  ക്ഷേമനിധി, തുടങ്ങിയവഎല്ലാം ഒരു ഹോട്ടൽ നടത്താൻ നിര്ബന്ധമാണ്. KHRA പാലാ യൂണിറ്റിൽ ഹൈജീനിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾക്ക് ഹിന്ദിയിലും തമിഴിലും ക്ലാസുകൾ നൽകുന്നുമുണ്ട്.

ഇങ്ങനെയുള്ള പാലായിലെ ഹോട്ടലുകളെ അടച്ചാക്ഷേപിച്ച മാധ്യമപ്രവർത്തകൻ ഈ നിയമങ്ങൾ അറിയാത്ത ആളാണോ എന്ന് KHRA പാലാ യൂണിറ്റ്  ഭാരവാഹികൾ സന്ദേഹം അറിയിച്ചു. തെറ്റായ സന്ദേശവും വാർത്തകളും നൽകുന്ന ഇത്തരം മാധ്യമങ്ങളെ പൊതുജന സമൂഹം അവഗണിക്കുമെന്നും ഇന്ന് കൂടിയ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user