ന്യൂഡൽഹി: നാല് ജിഎസ്‌ടി നികുതി സ്ലാബുകൾ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിർണായക കേന്ദ്രശുപാർശ ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിച്ചു. നിലവിൽ 12%, 28% എന്നീ നിരക്കുകൾ ബാധകമായിരുന്ന ഒട്ടേറെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നീ സ്ലാബുകളിലേക്ക് കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്തു. ഇതോടെ 175 ഉത്‌പന്നങ്ങളുടെ വിലകുറയും.
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും യോഗം അംഗീകരിച്ചു. സെപ്റ്റംബർ 22ന് മാറ്റങ്ങൾ പ്രാബല്യത്തില്‍ വരും.
യുഎസിന്റെ 50% പകരം തീരുവ അടക്കമുള്ളവ ഇന്ത്യൻ സമ്പദ്‍വളർച്ചയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനിടെയാണ് നിർണായക നടപടി. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ചു. എന്നാൽ, പരിഷ്കാരം നടപ്പിൽ വരുത്തുമ്പോഴുള്ള വരുമാന ഇടിവ് പരിഹരിക്കാനുള്ള നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ കേരളമടക്കം 8 ബിജെപി ഇതര സംസ്ഥാനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.