ബംഗളൂരു: പല സെലിബ്രിറ്റികളുടെയും ആരോഗ്യരഹസ്യം സോഷ്യൽ മീഡിയയിൽ തിരയുന്നവരാണ് ഒട്ടുമിക്കവരും. കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നതിനായി പലരും ആരോഗ്യവിദഗ്ദരുടെ നിർദ്ദേശവും തേടാറുണ്ട്. എന്നാൽ ഈ രീതികളെ മുഴുവൻ മാറ്റിയെഴുതുന്ന തരത്തിലുളള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കർണാടക സ്വദേശിയായ ഒരു മനുഷ്യൻ കഴിഞ്ഞ 30 വർഷമായി പിന്തുടരുന്ന ഭക്ഷണക്രമമാണ് ഒരു കൂട്ടം യുവാക്കൾ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. എഞ്ചിൻ ഓയിൽ മാത്രമാണ് ആ മനുഷ്യൻ കുടിക്കുന്നതെന്ന് യുവാക്കൾ പറയുന്നു. ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് ഈ വെറൈറ്റി മനുഷ്യനുളളത്. പലരും ഇയാളെ ഓയിൽ കുമാറെന്നാണ് വിളിക്കുന്നത്.ദിവസവും ഏഴ് മുതൽ എട്ട് ലിറ്റർ എഞ്ചിൻ ഓയിലാണ് ഇയാൾ കുടിക്കുന്നത്. ഇതുകൂടാതെ ദിവസവും ചായയും കുടിക്കാറുണ്ട്.
എഞ്ചിൻ ഓയിൽ ശരീരത്തിന് നല്ലതല്ലെന്നും യുവാക്കൾ പറയുന്നു. വീഡിയോയിൽ പലരും കുമാറിന് ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ അയാൾ ഭക്ഷണം വേണ്ടെന്ന് പറയുകയും പകരം എഞ്ചിൻ ഓയിൽ കുടിക്കുന്നതും കാണാം. കുമാറിന് ഇതുവരെയായിട്ടും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും ആശുപത്രിയിൽ ചികിത്സ തേടേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും യുവാക്കൾ വീഡിയോയിൽ പറയുന്നു. ഭഗവാൻ അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടാകാത്തതെന്നാണ് കുമാർ പറയുന്നത്. ഭഗവാന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ തനിക്ക് എഞ്ചിൻ ഓയിൽ കുടിച്ച് ജീവൻ നിലനിർത്താൻ സാധിക്കില്ലായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.