കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട നാല് പോലീസുകാരെയും സർവീസിൽനിന്ന് പിരിച്ചുവിടാൻ നിയമോപദേശം ലഭിച്ചു. ഡി.ജി.പിക്ക് ലഭിച്ച ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഉത്തരമേഖലാ ഐ.ജിക്ക് ചുമതല നൽകി. പിരിച്ചുവിടലിന്റെ ഭാഗമായി പൊലീസുകാർക്ക് ഉടൻതന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകും.
കേസിൽ ഉൾപ്പെട്ട നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ശുപാർശ നൽകി. നേരത്തെ, ഇവർക്കെതിരെയെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും അത് പിരിച്ചുവിടൽ പോലുള്ള കടുത്ത നടപടികൾക്ക് വഴിയൊരുക്കുമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാൻ സാധിക്കുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പോലും നടപടിയെടുക്കാൻ സാധിക്കുമെന്ന് നിയമോപദേശത്തിൽ പറയുന്നു. കൂടാതെ, ഉന്നത ഉദ്യോഗസ്ഥർക്ക് നേരത്തെയെടുത്ത നടപടി പുനഃപരിശോധിക്കാനും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോകാനും സാധിക്കും. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്.
സുജിത്തിന്റെ പ്രതികരണം പൊലീസുകാരുടെ സസ്പെൻഷൻ മാത്രം പോരെന്നും, അവരെ പിരിച്ചുവിടുന്നതുവരെ പോരാടുമെന്നും മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് വ്യക്തമാക്കി. പൊലീസുകാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.